ആലുവയിൽ കാറിന് തീ പിടിച്ചു, റോഡിൽ ഗതാഗതം തടസപ്പെട്ടു

കൊച്ചി : ആലുവയിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. തൃശ്ശൂർ നെല്ലായിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന മാപ്രാട്ടിൽ വീട് കൈലാഷിന്റെ വാഹനമാണ് കത്തിയത്. വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട് കൈലാഷ് ഇറങ്ങി ഓടി.

സംഭവത്തെ തുടർന്ന് നഗരത്തിൽ കുറച്ച് നേരം ഗതാഗതം തടസപ്പെട്ടു. ആലുവ റോഡിൽ ചുങ്കത്ത് ജ്വല്ലറിക്ക് സമീപമാണ് സംഭവം. വാഹനത്തിൻ്റെ മുൻ ഭാഗം പൂർണമായി കത്തിനശിച്ചു.

Top