അഫ്ഗാനിസ്ഥാനിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 12 ഭീകരർ കൊല്ലപ്പെട്ടു

Afghanistan

കാബൂൾ: അഫ്ഗാനിസ്ഥാനിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 12 ഭീകരർ കൊല്ലപ്പെട്ടു. ബദാക്ഷൻ, ഫർയാബ്, സാരി പുൾ എന്നിവിടങ്ങളിലേയ്‌ക്കായിരുന്നു സൈന്യത്തിന്‍റെ ആക്രമണം.ബദാക്ഷൻ മേഖലയിൽ 6 തീവ്രവാദികൾ കൊല്ലപെട്ടെന്നാണ് ലഭിക്കുന്ന വിവരം.

ആക്രമണത്തിൽ നിരവധി ഭീകരർക്ക് പരിക്കേറ്റിട്ടുണ്ടെന്നും, വ്യോമാക്രമണം തുടരുകയാണെന്നും അഫ്ഗാൻ സൈനികവൃത്തങ്ങൾ അറിയിച്ചു.

Top