നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് സര്‍ക്കാറിനെ പിന്തുണയ്ക്കാനില്ല -ഹരീഷ് പേരടി

തിരുവനന്തപുരം: നാടകങ്ങള്‍ക്ക് വേദി അനുവദിക്കാത്തതിനാലും നാടകമേളയായ ഐ.ടി.എഫ്.ഒ.കെ. നടത്താത്തതിലും പ്രതിഷേധിച്ച് സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. തനിക്ക് രണ്ടാം തരം പൗരനായി ജീവിക്കാന്‍  താല്‍പര്യമില്ലെന്നും ഹരീഷ് കൂട്ടിച്ചേര്‍ത്തു.

“സിനിമക്ക് സെക്കന്‍ഡ്‌ഷോ അനുവദിച്ചു. നാടകക്കാരന് മാത്രം വേദിയില്ല.  അന്താരാഷ്ട്ര ചലച്ചിത്രമേള നടന്നു നടന്നു.ഐ.ടി.എഫ്.ഒ.കെ നടന്നില്ല. രണ്ടാംതരം പൗരനായി ജീവിക്കാന്‍ എനിക്ക് പറ്റില്ല.ഇടതുപക്ഷസര്‍ക്കാറിനുള്ള എല്ലാ പിന്തുണയും പിന്‍വലിക്കുന്നു. നാടകക്കാരന്  അഭിമാനം ഇല്ലാത്ത ലോകത്ത് ഞാന്‍ എന്തിന് നിങ്ങളെ പിന്‍ന്തുണക്കണം.ലാല്‍സലാം.” ഹരീഷ് പേരടി വ്യക്തമാക്കി.

 

Top