സൗഹൃദ മത്സരം, റഷ്യയില്‍ അര്‍ജന്റീനയുടെ ജയം ഒരു ഗോളിന്

മോസ്‌കോ: റഷ്യക്കെതിരെയുള്ള സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയ്ക്കു ജയം.

2018 ലോകകപ്പിന്റെ ആതിഥേയരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്. അഗ്യൂറോയായിരുന്നു മത്സരത്തിലെ ഏക ഗോള്‍ നേടിയത്. കളിയുടെ 86-ാം മിനിറ്റിലായിരുന്നു അഗ്യൂറോയുടെ ഗോള്‍ അര്‍ജന്റീനയുടെ മാനംകാത്തത്.

കളിയുടെ 70 ശതമാനം നേരവും പന്തിന്റെ നിയന്ത്രണം വിട്ടുകൊടുക്കാതിരുന്ന സ്റ്റാര്‍ സ്ട്രൈക്കര്‍മാര്‍ക്ക് അവസാന നിമിഷംവരെ ഗോള്‍ കണ്ടെത്താനായില്ല.

റഷ്യയുടെ പോസ്റ്റിലേക്ക് 19 തവണയാണ് അര്‍ജന്റീന നിറയൊഴിച്ചത്.

Top