പശു സംരക്ഷണത്തിന്റെ പേരില്‍ കൊല; 11 പേര്‍ പ്രതികളായ കേസിലെ ആദ്യ ശിക്ഷാ വിധി

Alimuddin Ansari

ദില്ലി: രാജ്യത്ത് പശു സംരക്ഷണത്തിന്റെ പേരിലുള്ള കൊലപാതക കേസില്‍ ആദ്യ ശിക്ഷാ വിധി ഇന്ന്. ജാര്‍ഖണ്ഡില്‍ നടന്ന കൊലപാതകത്തില്‍ ബിജെപി നേതാവടക്കം 11 പേര്‍ പ്രതികളാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

പശു ഇറച്ചി വാഹനത്തില്‍ കടത്തിയന്നാരോപിച്ചു ജാര്‍ഖണ്ഡില്‍ അലിമുദ്ദീന്‍ എന്ന അസ്ഗര്‍ അന്‍സാരിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസലെ പ്രതികള്‍ക്കുള്ള ശിക്ഷയാണ് ഇന്ന് കോടതി വിധിക്കുന്നത് . അന്‍സാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് മാര്‍ച്ച് 16-ന് കോടതി കണ്ടെത്തിയിരുന്നു.

ഗോരക്ഷകര്‍ നടത്തിയ കൊലപാതകങ്ങളില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന കണ്ടെത്തുന്നത് രാജ്യത്ത് ഇത് ആദ്യമായാണ്. 11 പ്രതികളുടെ പേരില്‍ കൊലക്കുറ്റവും മൂന്നു പേര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റവുമാണുള്ളത്. പ്രതികളില്‍ ഒരാളായ നിത്യനാഥ് മെഹാതോ ബിജെപിയുടെ രാംഘഡ് യൂണിറ്റ് മീഡിയാ ഇന്‍ ചാര്‍ജറാണ്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 29-നാണ് രാംഘഡില്‍ വെച്ച് മുപ്പതോളം വരുന്ന ഗോരക്ഷാ പ്രവര്‍ത്തകര്‍ അന്‍സാരിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. 200 കിലോ ഇറച്ചിയുമായി വാനില്‍ പോകുമ്പാഴായിരുന്നു ആക്രമം തുടര്‍ന്ന് വാഹനം കത്തിക്കുകയും ചെയ്തിരുന്നു അരമണിക്കൂറിനു ശേഷമാണ് അന്ന് പൊലീസ് സ്ഥലത്തെത്തിയത്.

നീണ്ട 9-മാസത്തെ വാദ പ്രതിവാദങ്ങള്‍ക്കു ശേഷമാണ് കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. കേസില്‍ വിസ്താരം നടക്കുന്ന ദിവസം സാക്ഷിയുടെ ഭാര്യ കൊല്ലപ്പെട്ടതും വിവാദമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപകമായി കശാപ്പു നിരോധിച്ചതിനു പിന്നാലെയുണ്ടായ സംഭവം ദേശീയ തലത്തില്‍ വന്‍ പ്രതിഷേധങ്ങള്‍ക്കു വഴിയൊരുക്കിയിരുന്നു.

Top