In a first, NHRC prepares for a political appointee

ന്യൂഡല്‍ഹി: ദേശീയ മനുഷ്യാവകാശ കമ്മീഷനിലും കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ നിയമനം നടത്താന്‍ ഒരുങ്ങൂുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി കമ്മീഷനില്‍ നികത്തപ്പെടാതെ കിടന്ന ഒഴിവിലേക്കാണ് സജീവ രാഷ്ട്രീയക്കാരനെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തുന്നത്. ഇതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്നാണ് പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബിജെപി ഉപാധ്യക്ഷനായ അവിനാഷ് റായ് ഖന്നയാണ് കമ്മീഷനിലേക്ക് കേന്ദ്രസര്‍ക്കാര്‍ നോമിനിയായി എത്താന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കര്‍, കേന്ദ്ര ആഭ്യന്തര മന്ത്രി, ലോക്‌സഭയിലേയും രാജ്യസഭയിലേയും പ്രതിപക്ഷ നേതാക്കള്‍, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ എന്നിവരടങ്ങുന്ന സമിതിയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞമാസം ചേര്‍ന്ന സമിതിയിലെ യോഗത്തില്‍ നിരവധി പേരുകള്‍ ചര്‍ച്ചചെയ്‌തെങ്കിലും അവിനാഷിന്റെ പേര് ഏറെക്കുറെ തീരുമാനമായി എന്നാണ് വിവരം.

മുന്‍ പഞ്ചാബ് മനുഷ്യാവകാശ കമ്മീഷന്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് അവിനാഷ് ഖന്ന. മന്‍മോഹന്‍ സിങ്ങിന്റെ കാലത്ത് സുപ്രീം കോടതി ജഡ്ജി സിറിയക് ജോസഫിനെ കമ്മീഷന്‍ അംഗമാക്കുന്നതിനെതിരെ അന്നത്തെ രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലി എതിര്‍ത്തിരുന്നു.

Top