സംഘര്‍ഷം രൂക്ഷം; ചൈനാക്കടലിനു മുകളില്‍ അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍

ടോക്കിയോ: തര്‍ക്ക മേഖലയായ ദക്ഷിണ ചൈനാ കടലിനു മുകളിലൂടെ പറന്നുയര്‍ന്ന് രണ്ട് യുഎസ് ബോംബര്‍ വിമാനങ്ങള്‍.

ദക്ഷിണ ചൈനാ കടലിന്മേല്‍ അവകാശ വാദം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് യുഎസ് ബോംബര്‍ വിമാനങ്ങള്‍ വിവാദ മേഖലയ്ക്ക് മേലെ പറന്നതെന്ന് യുഎസ് വ്യോമസേന വ്യക്തമാക്കി.

കിഴക്കന്‍ ചൈനാ കടലില്‍ ജപ്പാന്റെ യുദ്ധവിമാനങ്ങള്‍ക്കൊപ്പം നടത്തിയ സംയുക്ത അഭ്യാസത്തിനു ശേഷമാണ് യുഎസ് വിമാനങ്ങള്‍ തര്‍ക്കപ്രദേശത്ത് പ്രവേശിച്ചത്. കിഴക്കന്‍ ചൈനാ കടലില്‍ യുഎസ് , ജപ്പാന്‍ യുദ്ധവിമാനങ്ങള്‍ രാത്രികാല ഡ്രില്‍ നടത്തുന്നത് ഇത് ആദ്യമായാണ്.

ഉത്തര കൊറിയയുമായുള്ള സംഘര്‍ഷം വഷളായതിനു പിന്നാലെയാണ് ദക്ഷിണ ചൈനാ കടല്‍ ലക്ഷ്യമിട്ടുള്ള യുഎസിന്റെ ഈ നീക്കം.

ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈല്‍ പരീക്ഷിച്ച ഉത്തര കൊറിയന്‍ നീക്കത്തിനെ വിമര്‍ശിച്ച് ഐക്യരാഷ്ട്രസഭയില്‍ അമേരിക്കയുടെ താക്കീതും ഉണ്ടായിരുന്നു.

ഉത്തരകൊറിയയെ പിന്തുണക്കുന്ന ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മിസൈല്‍ പരീക്ഷണങ്ങളെ അപലപിക്കാന്‍ തയ്യാറായില്ലെന്നും യുഎസ് വക്താവ് നേരത്തെ ആരോപിച്ചിരുന്നു.

Top