7 വര്‍ഷത്തില്‍ സംസ്ഥാനത്തെ പൊലീസ് സേനയിലുണ്ടായത് സമാനതകളില്ലാത്ത മാറ്റമാണ്; മുഖ്യമന്ത്രി

തിരുവനന്തപുരം: ആധുനിക ലോകത്തിന് അനുയോജ്യമായ വിധത്തില്‍ മാറിയ പൊലീസ് സേനയാണ് കേരളത്തിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ 7 വര്‍ഷത്തില്‍ സംസ്ഥാനത്തെ പൊലീസ് സേനയിലുണ്ടായത് സമാനതകളില്ലാത്ത മാറ്റമാണ്. രാജ്യത്ത് കുറ്റകൃത്യങ്ങളില്‍ കോടതി ശിക്ഷ വിധിക്കുന്നതില്‍ ഒന്നാം സ്ഥാനത്താണ് കേരളം എന്നും മുഖ്യമന്ത്രി കേരളപിറവി ദിന പരേഡും പൊലീസ് മെഡല്‍ വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പേരൂര്‍ക്കട എസ് എ പി ഗ്രൗണ്ടിലായിരുന്നു ചടങ്ങുകള്‍ നടന്നത്. ആവശ്യത്തിന് അംഗങ്ങളെ സേനയില്‍ നിയമിക്കുമെന്നും വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പൊലീസിന്റെ അന്വേഷണ മികവാണ് ഇത് തെളിയിക്കുന്നത്. ലോകത്തിന് കേരളത്തെയും കേരളത്തിന് ലോകത്തെയും അറിയാനാണ് കേരളീയം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജനസേവ തത്പരരായ സേനയാണ് കേരളത്തിലെ പൊലീസ് സേനയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മഹാമാരിയിലും പാവങ്ങളെ സഹായിക്കുന്ന കാര്യത്തിലും പൊലീസിന്റെ സേവനതാത്പര്യം കണ്ടതാണ്. വര്‍ഗീയ സംഘര്‍ഷമില്ലാത്ത സംസ്ഥാനമെന്ന നിലയില്‍ കേരളത്തെ മാറ്റിയതില്‍ പൊലീസ് വഹിച്ച പങ്ക് വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top