2020 ൽ വാഹനാപകടത്തിൽ കുവൈറ്റിൽ പൊലിഞ്ഞത് 352 ജീവനുകൾ

കുവൈറ്റ് : കുവൈത്തില്‍ കഴിഞ്ഞ വർഷം വാഹനാപകടങ്ങളില്‍ 352 പേര്‍ മരിച്ചതായി റിപ്പോർട്ട്‌. 2019ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ അപകട മരണങ്ങളില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കുന്നു.

ഗതാഗത വകുപ്പ് നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷ കടുപ്പിച്ചതും സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ നടത്തിയ ബോധവത്കരണ പ്രവര്‍ത്തനങ്ങളും ഗണകരമായെന്നതാണ് കഴിഞ്ഞ വര്‍ഷങ്ങളിലെ കുറഞ്ഞ വാഹനാപകടങ്ങളും മരണനിരക്കും സൂചിപ്പിക്കുന്നത്. മാത്രമല്ല 2020ല്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് ഏതാനും മാസങ്ങള്‍ റോഡുകള്‍ ഒഴിഞ്ഞുകിടക്കുകയും തിരക്ക് കുറയുകയും ചെയ്തിരുന്നു.

Top