‘സംഘമിത്ര’ യ്ക്കായുള്ള ആവേശത്തില്‍ കാത്തിരിക്കാന്‍ വയ്യെന്ന് ദിഷ പടാനി

കോടികള്‍ മുതല്‍ മുടക്കിയൊരുക്കുന്ന ‘സംഘമിത്ര’ യിലെ നായികയാകാന്‍ ഒരുങ്ങുന്ന ദിഷ പടാനി ആവേശത്തിലാണ്.

ചിത്രത്തിലെ പ്രധാന കഥാപാത്രമായ ‘സംഘമിത്ര’യെ അവതരിപ്പിക്കാന്‍ ലഭിച്ച ഭാഗ്യമാണ്‌ താരത്തെ ആവേശത്തിലാക്കിയിരിക്കുന്നത്.

താന്‍ വളരെ ആവേശത്തിലാണെന്നും ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതുവരെ കാത്തിരിക്കാന്‍ ക്ഷമയില്ലെന്നും ദിഷ ട്വിറ്ററില്‍ കുറിച്ചു. നേരത്തെ ശ്രുതി ഹാസനെയാണ് സംഘമിത്രയായി തിരഞ്ഞെടുത്തിരുന്നത്.

കഥാപാത്രത്തിനായി ലണ്ടനില്‍ ആയുധ പരിശീലനവും ശ്രുതി നടത്തിയിരുന്നു.

എന്നാല്‍ അപ്രതീക്ഷിതമായിട്ടായിരുന്നു ശ്രുതിയെ ചിത്രത്തില്‍ നിന്നും മാറ്റിയതായി നിര്‍മാതാക്കള്‍ അറിയിച്ചത്.

എന്നാല്‍ ചിത്രത്തില്‍ നിന്നും ശ്രുതിയെ മാറ്റിയതിന്റെ കാരണം നിര്‍മാതാക്കള്‍ ഇതു വരെ വെളിപ്പെടുത്തിയിട്ടില്ല.
എന്നാല്‍ തന്നെ മാറ്റിയതല്ലെന്നും, സ്വയം മാറിയതാണെന്നുമാണ് ശുതി പറയുന്നത്.

Top