1947ൽ പനക്കത്താഴം എഎംഎൽപി സ്കൂളിൽ ചേർന്ന വിദ്യാർഥികളുടെ റജിസ്റ്റർ വൈറലാകുന്നു

തിരൂരങ്ങാടി: ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച 1947ൽ സ്കൂളിൽ ചേർന്നവരുടെ പേരുവിവരങ്ങളുള്ള കൊടിഞ്ഞി പനക്കത്താഴം എഎംഎൽപി സ്കൂളിലെ അഡ്മിഷൻ റജിസ്റ്റർ‌ ചർച്ചയാകുന്നു. സമൂഹമാധ്യമങ്ങളിൽ കൗതുകരമായ ഈ വാർത്ത നിരവധി പേരാണ് പങ്കുവെച്ചിരിക്കുന്നത്. എൺപതിലധികം കുട്ടികളാണ് ആ വർഷം സ്കൂളിൽ ചേർന്നത്. പുത്തൻപീടിയേക്കൽ മൊയ്തുണ്ണി മുസല്യാർ ആയിരുന്ന എൽപി സ്കൂളിന്റെ ഉടമസ്ഥൻ.

മൊയ്തുണ്ണി മുസല്യാർക്ക് രണ്ടു മക്കളായിരുന്നു.ബിയ്യാച്ചക്കുട്ടിയും അനുജത്തി സൈനബയും. ഇവർ രണ്ടുപേരും 1947ൽ സ്കൂളിൽ ചേർന്നവരാണ്. പനക്കത്താഴം സ്കൂൾ റജിസ്റ്ററിൽ 88 –ാം നമ്പറായി ബിയ്യാച്ചക്കുട്ടിയും 89–ാം നമ്പറായി അനുജത്തി സൈനബയും റെജിസ്റ്ററിലുണ്ട്. പിതാവ് സ്കൂളിലെ പ്രധാനാധ്യാപകനായിരുന്നു.

അധ്യാപകരാണ് പതാക ഉയർത്തിയിരുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിന്റെ 75 –ാം വാർഷികവും ആഘോഷിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ബിയ്യാച്ചക്കുട്ടി.

Top