പ്രണയ ജോഡികളായ ലൈലാ മഞ്ജുവിന്റെ കഥയുമായി ഇംതിയാസ് അലി

ക്ത കപൂര്‍, ഇംതിയാസ് അലിയുടെ പുതിയ ചിത്രമായ ലൈല മജ്‌നുവിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ടീസറും പുറത്തിറങ്ങി. ഇംതിയാസിന്റെ സഹോദരന്‍ സാജിദ് അലി രചനയും സംവിധാനവും നിര്‍വ്വഹിച്ച ലൈല മജ്‌നു,ക്ലാസിക് പ്രണയ ജോഡികളായ ലൈലയുടെയും മജ്‌നുവിന്റെയും പ്രണയത്തിന്റെ പുനര്‍നിര്‍മ്മാണമാണ്. കശ്മീരിന്റെ പ്രകൃതി ഭംഗിയില്‍ രണ്ടു പ്രണയ ജോഡികളെ പരിചയപ്പെടുത്തുകയാണ് സാജിദ് ടീസറില്‍.

ലൈല മജ്‌നുവിന്റെ ക്ലാസിക് കഥയോടു ചേര്‍ന്നു നില്‍ക്കുന്ന ഒരു മിനിറ്റ് വീഡിയോയില്‍ ആകര്‍ഷണം, സ്‌നേഹം, വേര്‍പിരിയല്‍, ദുഃഖം എന്നിവയാണ് പ്രധാന തീമുകള്‍. ചില കഥകള്‍ കാലങ്ങളോളം നിലനില്‍ക്കില്ലേ, അത് അറിയണെങ്കില്‍ ലൈല മജ്‌നുവിന്റെ ടീസര്‍ കാണാനാണ് ഏക്ത കപൂര്‍ തന്റെ ട്വീറ്ററില്‍ കുറിച്ചത്. ആഗസ്റ്റ് 24 ന് സിനിമാ തിയറ്ററുകളില്‍ എത്തും.

Top