സൈഫര്‍ കേസില്‍ ഇംറാന്റെ വിചാരണ ജയിലില്‍ തന്നെ

ഇസ്‌ലാമാബാദ്: സൈഫര്‍ കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വിചാരണ റാവല്‍പിണ്ടി അദിയാല ജയിലില്‍ ഇന്ന് നടത്താന്‍ പ്രത്യേക കോടതി തീരുമാനം. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ അനുമതി നല്‍കി. വിചാരണവേളയില്‍ മാധ്യമങ്ങളെ അനുവദിച്ചിട്ടുണ്ട്. ബന്ധുക്കള്‍ക്കും നടപടികള്‍ കാണാം. നീതിന്യായ പ്രക്രിയ നടപ്പാക്കുക മാത്രമല്ല, അതിന് ദൃക്‌സാക്ഷിയാകാനും അവസരമൊരുക്കുകയാണെന്ന് ജഡ്ജി വ്യക്തമാക്കി.

ആരോപിക്കപ്പെട്ട കുറ്റം നേരത്തേ ഇംറാന്‍ ഖാനും മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശിയും നിഷേധിച്ചിട്ടുണ്ട്. ഒക്ടോബര്‍ 23ന് കുറ്റം ചുമത്തിയതിനു പിന്നാലെ ഇരുവരും അദിയാല ജയിലിലാണ്. വിചാരണ നാലാഴ്ചക്കകം പൂര്‍ത്തിയാക്കണമെന്ന് ഹൈകോടതി ഉത്തരവുണ്ട്. ഷാ മഹ്മൂദ് ഖുറൈശിയുടെ വിചാരണയും ജയിലിലായിരിക്കും.

Top