ക്ഷണം രാഷ്ട്രീയപരമല്ല; ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞയെ കുറിച്ച് നവജോത് സിംഗ് സിദ്ദു

imran-khan--navjyioth

ചണ്ഡീഗഢ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് ക്ഷണം ലഭിച്ചതിനെ കുറിച്ച് നവജോത് സിംഗ് സിദ്ദു. ദ്ദുവും ക്രിക്കറ്റില്‍ നിന്ന് തന്നെയാണ് രാഷ്ട്രീയത്തിലേയ്ക്ക് കടന്നത്.

ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സിദ്ദുവിന് ക്ഷണം ലഭിച്ചിട്ടുമുണ്ട്. ക്രിക്കറ്റില്‍ നിന്നും രാഷ്ട്രീയത്തില്‍ എത്തിയ ഇമ്രാന്‍ ഖാന്‍ ഇവിടെയും വിജയം കാഴ്ച വെയ്ക്കുമെന്നും മികച്ച സ്വഭാവഗുണത്തിന് ഉടമയാണ് ഇമ്രാനെന്നും അദ്ദേഹത്തിന്റെ സത്യപ്രതിഞ്ജാ ചടങ്ങില്‍ പങ്കെടുക്കുവാനുള്ള ക്ഷണം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഇത് ഒരിക്കലും രാഷ്ട്രീയപരമല്ലെന്നും വ്യക്തിപരമായ ക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് 11നാണ് ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ പിടിഐ 116 സീറ്റുകളാണ് നേടിയത്. ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാത്തതിനാല്‍ ചെറുകക്ഷികളുമായി ചേര്‍ന്ന് മുന്നണി സര്‍ക്കാരുണ്ടാക്കാനുള്ള നീക്കത്തിലാണ് ഇമ്രാന്‍ ഖാന്‍. ദേശീയ അസംബ്ലിക്കൊപ്പം തെരഞ്ഞെടുപ്പ് നടന്ന ഖൈബര്‍ പക്തുന്‍ക്വയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും പിടിഐ അധികാരം പിടിച്ചെടുത്തിരുന്നു. സത്യപ്രതിജ്ഞ വന്‍ ആഘോഷമാക്കാനുള്ള നീക്കത്തിലാണ് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി.

Top