ദേശീയ അസംബ്ലി യോഗത്തിൽ നിന്ന് ഇമ്രാൻഖാൻ വിട്ടുനിൽക്കുമെന്ന് സൂചന

ഇസ്താംബൂള്‍: ദേശീയ അസംബ്ലി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച് ഇമ്രാന്‍ ഖാന്‍. അവിശ്വാസ പ്രമേയ നീക്കത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയെന്ന് അദ്ദേഹം ആരോപിച്ചു. പാകിസ്താനില്‍ അവിശ്വാസ പ്രമേയം വൈകുകയാണ്. 342 അംഗങ്ങളുള്ള പാകിസ്താന്‍ സഭയില്‍ അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്താനുള്ള 172 വോട്ടുകള്‍ ലഭിക്കുമോ എന്നത് നിര്‍ണാകമാണ്. രാജ്യതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ എന്തെങ്കിലും സംഭവിച്ചാല്‍ തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്ന് ഇമ്രാന്‍ ഖാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അതിനിര്‍ണായകമായ ഈ ദിവസത്തെ നേരിടാന്‍ തനിക്ക് ഒന്നിലധികം പദ്ധതികളുണ്ടെന്നാണ് ഇമ്രാന്‍ ഖാന്‍ അറിയിച്ചിരിക്കുന്നത്.

ഇതിനിടെ പാകിസ്താനില്‍ സ്പീക്കര്‍ക്കെതിരെയും അവിശ്വാസ പ്രമേയ നോട്ടിസ് നല്‍കി പ്രതിപക്ഷം. അവിശ്വാസ പ്രമേയം വിജയിച്ചാല്‍ ഇമ്രാന്‍ ഖാനെ ജയിലലടയ്ക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. 177 പ്രതിപക്ഷ അംഗങ്ങളും പാകിസ്താന്‍ പാര്‍ലമെന്റിലെത്തിയിട്ടുണ്ട്.

 

Top