ഇമ്രാന്‍ ഖാന്‍ ലഹരിക്ക് അടിമയായിരുന്നു; സര്‍ഫ്രാസ് നവാസ്

ലണ്ടന്‍: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും പാക് പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്‍ കളിക്കുന്ന കാലത്ത് ലഹരിക്ക് അടിമയായിരുന്നെന്ന് സഹതാരം സര്‍ഫ്രാസ് നവാസ്. പാക്കിസ്ഥാനിലും ഇംഗ്ലണ്ടിലും ഇമ്രാന്‍ ലഹരി ഉപയോഗിക്കുന്നതു താന്‍ പല തവണ നേരില്‍ കണ്ടിട്ടുണ്ടെന്ന് സര്‍ഫ്രാസ് ആരോപിച്ചു.

‘എന്റെ വീട്ടിലും ലണ്ടനില്‍ കളിക്കുന്നതിനിടയിലും ഇമ്രാന്‍ ലഹരി ഉപയോഗിക്കുന്നത് ഞാന്‍ ഉള്‍പ്പെടെ പലരും നേരില്‍ കണ്ടിട്ടുണ്ട്. 1987ല്‍ പാക്കിസ്ഥാന്‍ ഇംഗ്ലണ്ടില്‍ കളിക്കുമ്പോള്‍ ഇമ്രാനു നന്നായി ബോള്‍ ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നാലെ ലഹരി ഉപയോഗിച്ചു. ഒരിക്കല്‍ മൊഹ്‌സിന്‍ ഖാന്‍, അബ്ദുല്‍ ഖാദിര്‍, സലിം മാലിക് തുടങ്ങിയ ടീമംഗങ്ങള്‍ക്കൊപ്പം അദ്ദേഹം വീട്ടില്‍ വന്നു. ഭക്ഷണത്തിനു ശേഷം ലഹരി ഉപയോഗിക്കുന്നതും ഞാന്‍ കണ്ടു’ – സര്‍ഫ്രാസ് പറഞ്ഞു.

ഇമ്രാന്‍ ഈ ആരോപണം നിഷേധിക്കുകയാണെങ്കില്‍ അദ്ദേഹം വരട്ടെ. എന്റെ മുന്നില്‍ വച്ച് ആരോപണം നിഷേധിക്കാന്‍ അദ്ദേഹത്തിനു സാധിക്കുമോയെന്നു നോക്കാമെന്നും സര്‍ഫ്രാസ് പറഞ്ഞു.

Top