ഒരല്‍പ്പം ആത്മാഭിമാനമുണ്ടെങ്കില്‍ ഇമ്രാന്‍ ഖാന്‍ തിരികെ വരണം; ശശി തരൂര്‍

ന്യൂഡല്‍ഹി: യുക്രെനില്‍ റഷ്യ ആക്രമണം നടത്തുന്നതിനിടെ മോസ്‌കോ സന്ദര്‍ശിക്കുന്ന പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി. ഒരല്‍പ്പം ആത്മാഭിമാനമുണ്ടെങ്കില്‍ ഇമ്രാന്‍ ഖാന്‍ തിരികെ വരണമെന്നും അല്ലെങ്കില്‍ റഷ്യയുടെ അധാര്‍മികമായ കടന്നുകയറ്റത്തിന് അദ്ദേഹവും ഭാഗഭാക്കാവുകയാണെന്ന് പറയേണ്ടി വരുമെന്നും ശശി തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

1979ല്‍ അന്നത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എ ബി വാജ്‌പേയി ചൈന സന്ദര്‍ശനം നടത്തികൊണ്ടിരുന്ന സമയത്താണ് ചൈന വിയറ്റ്‌നാമിനെ ആക്രമിച്ചത്. ഉടനെ തന്നെ അദ്ദേഹം സന്ദര്‍ശനം നിര്‍ത്തി ഇന്ത്യയിലേക്ക് മടങ്ങി.

ഇതൊരു മാതൃകയാക്കി എടുത്ത് ഇപ്പോള്‍ റഷ്യന്‍ സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്ന പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഒരല്പം ആത്മാഭിമാനം ബാക്കിയുണ്ടെങ്കില്‍ സന്ദര്‍ശനം മതിയാക്കി മടങ്ങിപ്പോകേണ്ടതാണ്. അല്ലെങ്കില്‍ ഈ അധാര്‍മികമായ കടന്നുകയറ്റത്തിന് അദ്ദേഹവും ഭാഗഭാക്കാവുകയാണ് പറയേണ്ടി വരും.

Top