പാക്കിസ്ഥാന്റെ മണ്ണില്‍ ഒരു ഭീകര സംഘടനയേയും വളരാന്‍ അനുവദിക്കില്ലെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ മണ്ണില്‍ ഒരു ഭീകര സംഘടനയേയും വളരാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. മറ്റു രാജ്യങ്ങളില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ ഒരു തീവ്രവാദ സംഘടനയെയും അനുവദിക്കില്ലെന്നും ,ഒരു ഭീകര സംഘടനയേയും വെച്ചുപൊറുപ്പിക്കില്ലെന്നും ഇമ്രാന്‍ അറിയിച്ചു.

പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് ഭീകര സംഘടനകള്‍ക്കെതിരെ നടപടിക്ക് പാകിസ്ഥാനുമേല്‍ അന്താരാഷ്ട്ര തലത്തില്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടായ സാഹചര്യത്തിലാണ് ഇമ്രാന്‍ ഖാന്റെ പ്രസ്താവന.

ഭീകരവാദ സംഘടനകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിരോധിത ഭീകര സംഘടനകള്‍ നടത്തുന്ന 182 മതപഠന കേന്ദ്രങ്ങള്‍ പിടിച്ചെടുക്കുകയും 120 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Top