ഇത് ഇമ്രാന്‍ ഖാനോ സച്ചിന്‍ തെന്‍ഡുല്‍ക്കറോ; അബദ്ധം പറ്റിയത് ഇമ്രാന്റെ അസിസ്റ്റന്റിന്

ഴിഞ്ഞ ദിവസം പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പഴയ കാല ചിത്രം അദ്ദേഹത്തിന്റെ അസിസ്റ്റന്റ് നയീം ഉള്‍ ഹഖി ട്വീറ്ററില്‍ ഷെയര്‍ ചെയ്തിരുന്നു. 1969ലെ ഇമ്രാന്‍ ഖാന്‍ എന്നെഴുതി ഫോട്ടോയും ചേര്‍ത്ത് ട്വീറ്റ് വന്നു. പക്ഷേ, ട്വീറ്റ് ചെയ്ത ഫോട്ടോ ഇമ്രാന്‍ ഖാന്റെ ആയിരുന്നില്ല. ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്റെ ആദ്യ നാളുകളിലെ ചിത്രമാണ് നയീം ട്വീറ്റ് ചെയ്തത്.

സംഭവം പിടികിട്ടിയതിന് പിന്നാലെ ഇമ്രാന്റെ അസിസ്റ്റന്റിനെ ഒരു ദയയുമില്ലാതെ ട്രോളാന്‍ ആരാധകര്‍ക്ക് അധികം ആലോചിക്കേണ്ടി വന്നില്ല. മുന്‍ ക്രിക്കറ്റ് താരങ്ങള്‍, ബോളിവുഡ് താരങ്ങള്‍, രാഷ്ട്രിയക്കാര്‍ എന്നിവരുടെയെല്ലാം പഴയകാല ഫോട്ടോ ചേര്‍ത്ത് രസകരമായ തലക്കെട്ടോടെ ഫോട്ടോകള്‍ ട്വിറ്ററില്‍ നിറയുകയാണ്. അബദ്ധം പറ്റിയെങ്കിലും നയീം ഇതുവരെ തന്റെ ട്വീറ്റ് പിന്‍വലിച്ചിട്ടില്ല.

Top