‘കോടതിയിൽ ഹാജരായാൽ കൊല്ലപ്പെടുമെന്ന് ഉറപ്പ്’; നടപടികൾ വീഡിയോ വഴിയാക്കണമെന്ന് ഇമ്രാൻ ഖാൻ

ലാഹോർ: കൊല്ലപ്പെടുമെന്ന് ഉറപ്പാണെന്നും കോടതി നടപടികൾ വീഡിയോ കോൺഫറൻസ് വഴിയാക്കണമെന്നും ആവശ്യപ്പെട്ട് പാക്കിസ്താൻ മുൻ പ്രധാനമന്ത്രിയും പിടിഐ പാർട്ടിയുടെ നേതാവുമായ ഇമ്രാൻ ഖാൻ. ഇക്കാര്യം ചീഫ് ജസ്റ്റിസ് ഉമർ ആറ്റ ബന്ദിയാലിനോട് ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടു. ഇനിയും കോടതിയിൽ ഹാജരായാൽ കൊല്ലപ്പെടും. കേസുകൾ ഒരുമിച്ച് ആക്കണമെന്നും നടപടികൾ വീഡിയോ കോൺഫറൻസ് വഴിയാക്കണമെന്നും ചീഫ് ജസ്റ്റിസിനോട് ഇമ്രാൻ ആവശ്യപ്പെട്ടു.

തോഷിയാന കേസിൽ ശനിയാഴ്ച്ച ഇസ്ലാമാബാദ് കോടതിയിൽ ഹാജരായപ്പോൾ 20 അജ്ഞാതർ ചുറ്റിലുമുണ്ടായി. ഇക്കാര്യം ഇന്റലിജന്റ്സാണ് അറിയിച്ചത്. പൊലീസും ജനങ്ങളും തമ്മിൽ ഏറ്റുമുട്ടി തന്നെ ഇല്ലാതാക്കാനാണ് ശ്രമമെന്നും ഇമ്രാൻ പറഞ്ഞു. കോടതി വളപ്പിലേക്ക് കടക്കുമ്പോഴുണ്ടായ കാര്യങ്ങളാണിത്. ഇത്തരമുള്ള സംഘർഷത്തിൽ ഇല്ലാതാക്കാണ് ശ്രമിക്കുന്നത്. എന്നാൽ അള്ളാഹുവിന്റെ സംരക്ഷണം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ഇസ്ലാമാബാദ് കോടതി പരിസരത്തെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് കൊണ്ട് ഇമ്രാൻഖാൻ പറഞ്ഞു.

Top