മോദി സ്‌റ്റൈല്‍ റാലി ; ട്രംപിനെ സ്വാധീനിക്കാന്‍ റാലി സംഘടിപ്പിക്കാനൊരുങ്ങി ഇമ്രാന്‍ ഖാന്‍

വാഷിങ്ടണ്‍: യുഎസ് ഭരണകൂടത്തിന്റെ മതിപ്പ് നേടുന്നതിന് വേണ്ടി വാഷിങ്ടണില്‍ പാക്ക്‌ സമൂഹത്തെ പങ്കെടുപ്പിച്ചു കൊണ്ട് പൊതുറാലി നടത്താനൊരുങ്ങി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ജൂലായ് 21-നാണ് ഇമ്രാന്‍ ഖാന്റെ റാലി. ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ മാതൃകയാക്കിയാണ് ഇമ്രാന്‍ ഖാന്റെ ഈ പൊതു റാലി.

ജൂലായ് 22-ന് വൈറ്റ്ഹൗസില്‍ വെച്ച് ഡൊണാള്‍ഡ് ട്രംപുമായി കൂടികാഴ്ച നടത്തുന്ന പശ്ചാത്തലത്തിലാണ് ഇമ്രാന്‍ ഖാന്‍ പൊതു റാലി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

സാധാരണ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ഇന്ത്യന്‍ നേതാക്കളാണ് ഇത്തരം റാലി നടത്താറുള്ളത്. ഇതാദ്യമായാണ് ഒരു പാക്കിസ്ഥാന്‍ പ്രധാനമന്ത്രി റാലി നടത്തുന്നത് .

അമേരിക്കന്‍ സഹായങ്ങള്‍ വീണ്ടെടുക്കുകയും വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയുമാണ് ഇമ്രാന്‍ ഖാന്റെ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. അതിന് മുന്നോടിയായി അമേരിക്കയ്ക്ക് മുന്നിലുള്ള പാക്കിസ്ഥാന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുകയാണ് ഈ പൊതു റാലിയിലൂടെ പാക്കിസ്ഥാന്‍ ഉദ്ദേശിക്കുന്നത്.

Top