ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കുള്ള പിന്തുണ തുടരുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: സ്വയം ഭരണാധികാരത്തിനായി പ്രക്ഷോഭം നടത്തുന്ന ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കുള്ള പിന്തുണ തുടരുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

രാഷ്ട്രീയവും നയതന്ത്രപരവുമായ എല്ലാ പിന്തുണയും കശ്മീരിലെ ജനങ്ങള്‍ക്ക് നല്‍കുമെന്നാണ് ഇമ്രാന്‍ അറിയിച്ചത്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ പാക്കിസ്ഥാന് അംഗത്വം ലഭിച്ച സാഹചര്യത്തില്‍ ഇത്തവണത്തെ മനുഷ്യാവകാശ ദിനം ഏറെ പ്രത്യേകത നിറഞ്ഞതാണെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.

മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Top