ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്തണമെന്നാണ് ആഗ്രഹം; വ്യക്തമാക്കി ഇമ്രാന്‍ ഖാന്‍

ഇസ്ലാമബാദ്: തെരഞ്ഞെടുപ്പില്‍ തന്നെ സഹായിച്ച സൈന്യത്തിന് നന്ദി പറഞ്ഞ് മുന്‍ക്രിക്കറ്റ് താരവും തെഹ്‌റീക്-ഇ-ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്‍ രംഗത്ത്.

പുതുയുഗപ്പിറവിയിലേക്കാണ് പാക്കിസ്ഥാന്‍ കടക്കുന്നതെന്ന് പറഞ്ഞ ഇമ്രാന്‍ ഖാന്‍ ഇപ്പോള്‍ നേടിയിരിക്കുന്ന വിജയം 22 വര്‍ഷത്തെ പോരാട്ടത്തിന്റെ വിജയമാണെന്നും തന്നെ വ്യക്തിപരമായി ആക്രമിച്ചവരോടൊക്കെ ക്ഷമിക്കുകയാണെന്നും തന്റെ സര്‍ക്കാര്‍ ആരോടും പ്രതികാരം ചെയ്യില്ലെന്നും വ്യക്തമാക്കി.

രാജ്യത്ത് അഴിമതി വര്‍ധിച്ചിരിക്കുകയാണ്. എന്നാല്‍ ജനാധിപത്യം ശക്തിപ്പെട്ടു. വിദ്യാഭ്യാസം, ആരോഗ്യം, കാര്‍ഷികം, തൊഴിലാളി സംരക്ഷണം, കുടിവെള്ളം എന്നിവയ്ക്ക് തന്റെ സര്‍ക്കാര്‍ പ്രാധാന്യം നല്‍കും. പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള സര്‍ക്കാരാകും വരാന്‍ പോകുന്നത് അദ്ദേഹം അറിയിച്ചു. ഇന്ത്യയിലെ മാധ്യമങ്ങള്‍ തന്നെ ബോളിവുഡ് സിനിമയിലെ വില്ലന്‍മാരെപ്പോലെയാണ് ചിത്രീകരിച്ചത്. എന്നാല്‍ ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്തണമെന്നാണ് ആഗ്രഹിക്കുന്നത്. ഇന്ത്യയുമായി വ്യാപാര ബന്ധം തുടരും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top