വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചു.342 അംഗങ്ങളുള്ള പാകിസ്താന്‍ പാര്‍ലമെന്റില്‍ 178 വോട്ടുകള്‍ നേടിയാണ് ഇമ്രാന്‍ ഖാന്‍ വിജയിച്ചത്. അതേസമയം പാകിസ്താന്‍ പ്രതിപക്ഷ പാര്‍ട്ടിയായ പാകിസ്താന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് വിശ്വാസ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.

ബുധനാഴ്ച നടന്ന സെനറ്റ് തിരഞ്ഞെടുപ്പില്‍ ധനമന്ത്രി അബ്ദുള്‍ ഹഫീസ് ഷെയ്ഖ് പരാജയപ്പെട്ടിരുന്നു. പ്രതിപക്ഷമായ പിഡിഎം സ്ഥാനാര്‍ഥി യൂസഫ് റാസ ഗിലാനിയാണ് അബ്ദുള്‍ ഹഫീസ് ഷെയ്ഖിനെ തോല്‍പ്പിച്ചത്. ഇത് ഇമ്രാന്‍ ഖാന് വലിയ തിരിച്ചടിയായി. ഇമ്രാന്‍ ഖാന് അധികാരത്തില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷത്തിന്റെ രാജിക്കായുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം ശക്തമായതിനെ തുടര്‍ന്നാണ് ഇമ്രാന്‍ ഖാന് വിശ്വസ വോട്ടെടുപ്പ് നേരിടേണ്ടിവന്നത്

Top