ചെലവ് ചുരുക്കല്‍ ; ആഡംബര കാറുകള്‍ ലേലത്തില്‍ വിറ്റ് ഇമ്രാന്‍ സര്‍ക്കാര്‍

pakisthan imran khan

ഇസ്ലാമാബാദ്: ചെലവ് ചുരുക്കല്‍ പദ്ധതികളുടെ ഭാഗമായി പാക്കിസ്ഥാനില്‍ ഇമ്രാന്‍ ഖാന്റെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 34 ആഡംബര കാറുകള്‍ ലേലത്തില്‍ വിറ്റു. ലേലത്തിനായി വച്ച 102 വാഹനങ്ങളില്‍ ബുള്ളറ്റ് പ്രൂഫ് കാറുകളടക്കം 70 എണ്ണമാണ് വിറ്റുപോയത്.

മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് മന്ത്രിമന്തിരത്തില്‍ വളര്‍ത്തിയിരുന്ന എട്ട് എരുമകളെയും വില്‍ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതിനു പുറമേ മന്ത്രിമാര്‍ക്കായി വാങ്ങിയ നാല് ഹെലികോപ്റ്ററുകളും വില്‍ക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

പാക് സര്‍ക്കാരിന്റെ സമ്പദ് വ്യവസ്ഥയുടെ 87 ശതമാനവും കടത്തിലായെന്നാണ് കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മാസം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പാക് സര്‍ക്കാരിന്റെ പൊതുകടം 13.5 ലക്ഷം കോടി രൂപ വര്‍ധിച്ച് 30 ലക്ഷം കോടി രൂപയിലെത്തി.

Top