മെയ് 22 മുതല്‍ ആറു ദിവസത്തെ പെരുന്നാള്‍ അവധി പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇസ്ലാമാബാദ്: രാജ്യത്ത് കോവിഡ് വൈറസ് വ്യാപിക്കുന്നതിനിടെ പെരുന്നാള്‍ അവധി പ്രഖ്യാപിച്ച് പാകിസ്ഥാന്‍ ഭരണകൂടം.

മെയ് 22 മുതല്‍ ആറു ദിവസത്തെ അവധിയാണ് നല്‍കിയിട്ടുള്ളത്. അവധി ദിവസങ്ങളില്‍ മുഴുവന്‍ കച്ചവട സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍, സമൂഹ മാര്‍ക്കറ്റുകള്‍, ചില്ലറ വ്യാപാര കേന്ദ്രങ്ങള്‍ എന്നിവ അടച്ചിടാന്‍ നിര്‍ദേശമുണ്ട്. അതേസമയം, മരുന്ന് അടക്കമുള്ള അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളെ അവധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പാകിസ്ഥാനില്‍ 40,151 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. 873 പേര്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 39 മരണവും 1352 പേര്‍ക്ക് പുതുതായി രോഗവും റിപ്പോര്‍ട്ട് ചെയ്തു.

Top