Imran khan admits forming offshore company to evade from British taxes

ഇസ്ലാമാബാദ്: ബ്രിട്ടീഷ് നികുതി ഒഴിവാക്കുന്നതിനായി പാനമയില്‍ കമ്പനി രൂപവത്കരിച്ചിരുന്നതായി പാകിസ്താന്‍ തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി ചെയര്‍മാനായ ഇമ്രാന്‍ ഖാന്‍ സമ്മതിച്ചു.

രണ്ടു ദശകങ്ങള്‍ക്കുമുമ്പ് ലണ്ടനില്‍ ഫ്‌ളാറ്റ് വാങ്ങുന്ന സമയത്ത് ബ്രിട്ടീഷ് സര്‍ക്കാറിനുള്ള നികുതി ഒഴിവാക്കുന്നതിനുവേണ്ടിയാണ് കമ്പനി തുടങ്ങിയതെന്നും പറഞ്ഞു.

ഖാന് അത്തരം കമ്പനികളൊന്നുമില്ലെന്ന പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്ന് തൊട്ടടുത്തദിവസമാണ് അദ്ദേഹത്തിന്റെ നാടകീയമായ സമ്മതം. നേരത്തേ പുറത്തുവന്ന പാനമരേഖകളില്‍ ഇമ്രാന്‍ ഖാന്റെ നാലു മക്കളില്‍ മൂന്നുപേരുടെയും പേരുണ്ടായിരുന്നു.

അതേസമയം, പുറത്തുവന്ന രേഖകളില്‍ ഉള്‍പ്പെട്ട ആണവശാസ്ത്രജ്ഞന്‍ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. രേഖകളില്‍ ആണവശാസ്ത്രജ്ഞനായ അബ്ദുല്‍ ഖദീര്‍ ഖാന്റെയും സഹോദരന്‍, ഭാര്യ, രണ്ടു മക്കള്‍ എന്നിവരുടെയും പേരുകളുണ്ടായിരുന്നു. താന്‍ ആ കമ്പനിയുടെ പേരുപോലും ഇതുവരെ കേട്ടിട്ടില്ലെന്ന് ഖാന്‍ പറഞ്ഞു.

Top