അഫ്രീദി സ്വന്തം നേട്ടത്തിനായി മറ്റു താരങ്ങളുടെ കരിയര്‍ നശിപ്പിച്ചു; വിമര്‍ശനവുമായ് മുന്‍ പാക് താരം

ഹീദ് അഫ്രീദിക്കെതിരെ മുന്‍ പാക് താരം ഇമ്രാന്‍ ഫര്‍ഹാത്ത് രംഗത്ത്. അഫ്രീദി സ്വാര്‍ത്ഥനാണെന്നും തന്റെ നേട്ടത്തിന് വേണ്ടി മറ്റ് പലരുടേയും കരിയര്‍ അദ്ദേഹം ഇല്ലാതാക്കിയെന്നും ഫര്‍ഹാത്ത് പറഞ്ഞു. അഫ്രീദിയുടെ ആത്മകഥയായ ‘ ദി ഗെയിം ചേഞ്ചര്‍’ കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചാവിഷയമാവുകയും ചെയ്തിരുന്നു. ഇൗ സാഹചര്യത്തിലാണ് ആരോപണവുമായി മുന്‍ പാക് താരം തന്നെ രംഗത്തെത്തിയിരിക്കുന്നത്.

തന്റെ ആത്മകഥയിലൂടെ മുന്‍ താരങ്ങളായ ജാവേദ് മിയാന്‍ ദാദ്, വഖാര്‍ യൂനിസ്, ഗൗതംഗംഭീര്‍ എന്നിവര്‍ക്കെതിരെ അഫ്രീദി ആഞ്ഞടിച്ചിരുന്നു. തങ്ങളുടെ ഇതിഹാസ താരങ്ങളെ അഫ്രീദി വിമര്‍ശിച്ചതിനെതിരെയും ഫര്‍ഹാത്ത് രംഗത്ത് വന്നിട്ടുണ്ട്. തീര്‍ത്തും സ്വാര്‍ത്ഥനായ അഫ്രീദി മൂലം പല താരങ്ങളുടേയും കരിയര്‍ നശിച്ചിട്ടുണ്ടെന്നും, ഒരു രാഷ്ട്രീയക്കാരനാകാനുള്ള എല്ലാ കഴിവുകളും അഫ്രീദിക്കുണ്ടെന്നും ഫര്‍ഹാത്ത് വിമര്‍ശിച്ചു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ വിമര്‍ശനം.

Top