പാക്കിസ്ഥാനില്‍ ലൈംഗികാതിക്രമങ്ങള്‍ കൂടാന്‍ കാരണം ബോളിവുഡ് ചിത്രങ്ങള്‍; ഇമ്രാന്‍ ഖാന്‍

ലാഹോര്‍: പാക്കിസ്ഥാനില്‍ ലൈംഗികാതിക്രമങ്ങളും വിവാഹമോചനവും മയമക്കുമരുന്നിന്റെ ഉപയോഗവുമെല്ലാം വര്‍ധിക്കുന്നതിന് കാരണം ബോളിവുഡ് ചിത്രങ്ങളാണെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാക്കിസ്ഥാനി കണ്ടന്റ് ഡെവലപേഴ്‌സിനോടും യൂട്യൂബേഴ്‌സിനോടും സംവദിക്കവെയാണ് ഇമ്രാന്‍ ഖാന്‍ ഹിന്ദി സിനിമ മേഖലയായ ബോളിവുഡിനെ രൂക്ഷമായി വിമര്‍ശിച്ചത്. ഹോളിവുഡിനെയും ഇമ്രാന്‍ ഖാന്‍ രൂക്ഷമായി വിമര്‍ശിച്ചു.

മൊബൈല്‍ ഫോണ്‍ ഉപയോഗം രാജ്യത്ത് വര്‍ധിച്ചതുകൊണ്ടാണ് ബോളിവുഡ് സിനിമകള്‍ കൂടുതല്‍ കാണാന്‍ ജനങ്ങള്‍ക്ക് അവസരം ലഭിക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം ഗണ്യമായി കൂടിയിട്ടുണ്ടെന്നും, ബോളിവുഡ് ചിത്രങ്ങളെ രാജ്യത്ത് പരമാവധി നിരുല്‍സാഹപ്പെടുത്തണമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ലൈംഗിക കുറ്റകൃത്യവും ബാലപീഡനവും പാക്കിസ്ഥാനില്‍ കുതിച്ചുയരുകയാണ്. പുറത്തുനിന്ന് വരുന്ന സിനിമകളുടെ ഉള്ളടക്കമാണ് പാക്കിസ്ഥാനിലെ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് കാരണം. ബോളിവുഡും ഹോളിവുഡും പാകിസ്ഥാന്‍ ജനത അനുകരിക്കുകയാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

Top