നടന്‍ ടൊവിനോ തോമസിന്റെ നില മെച്ചപ്പെട്ടു

ള സിനിമ ഷൂട്ടിങ്ങിനിടെ പരുക്കേറ്റ നടന്‍ ടൊവിനോ തോമസിന്റെ നില മെച്ചപ്പെട്ടു. ബുധനാഴ്ചയായിരുന്നു താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് താരത്തെ മാറ്റി. സുഹൃത്തുക്കളുടെയും ആരാധകരുടെയും പിന്തുണയ്ക്കും പ്രാര്‍ഥനയ്ക്കും ടൊവിനോ തോമസ് നന്ദി അറിയിച്ചു

സിടി ആന്‍ജിയോഗ്രാം പരിശോധനയില്‍ നിലവില്‍ രക്തസ്രാവത്തിനുള്ള സാധ്യതയില്ലെന്നും ആന്തരിക അവയവങ്ങള്‍ക്ക് മുറിവില്ലെന്നും കണ്ടെത്തി. താരം നാലോ അഞ്ചോ ദിവസം കൂടി ആശുപത്രിയില്‍ തുടരുമെന്ന് റെനെ മെഡിസിറ്റി മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു.

 

Top