കശ്മീരിലെ ഗവര്‍ണര്‍ ഭരണം ; സൈനിക നടപടികളെ ബാധിക്കില്ലെന്ന് കരസേനാ മേധാവി

General Bipin Rawat

കശ്മീര്‍: കശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയാലും സൈനിക നടപടികള്‍ തുടരുമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുന്നത് സൈനിക നടപടികളെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സൈനിക നടപടികള്‍ സാധാരണ നടക്കുന്നതുപോലെ നടക്കുമെന്നും അതില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകാറില്ലെന്നും റാവത്ത് അറിയിച്ചു.

റംസാന്റെ സമയത്ത് എല്ലാ ഓപ്പറേഷന്‍സും നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. പക്ഷേ ആ സമയത്ത് എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ കണ്ടതാണ്. ഗവര്‍ണര്‍ ഭരണം സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകില്ലെന്നും എല്ലാ സൈനിക നടപടികളും പഴയതു പോലെ തന്നെ തുടരുമെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. തങ്ങള്‍ക്കു മേല്‍ യാതൊരു രാഷ്ട്രീയ ഇടപെടലുകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ശിപാര്‍ശയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ഒപ്പിട്ടു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് കശ്മീരില്‍ വീണ്ടും ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുന്നത്.

Top