impose President’s rule in kerala- Maneka Gandhi

maneka ghandi

ന്യൂഡല്‍ഹി: കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര വനിതശിശുക്ഷേമ മന്ത്രി മേനക ഗാന്ധി. സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. കേരളത്തെ ഭരിക്കുന്നത് മാഫിയകളും ക്രമിനല്‍ സംഘങ്ങളുമാണ്. ഇവരെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ലന്നും അവര്‍ കുറ്റപ്പെടുത്തി.

ഭരിക്കുന്നവരുടെ തണലിലാണ് കേരളത്തില്‍ ഗുണ്ടകളും മാഫിയകളും അഴിഞ്ഞാടുന്നത്. സ്ത്രീകളും കുട്ടികളും അടങ്ങിയ ദുര്‍ബലര്‍ക്കെതിരേ തുടര്‍ച്ചയായി ആക്രമണമുണ്ടാവുന്നത് ഗൗരവകരമാണെന്നും അതിനാല്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതാണ് നല്ലതെന്നും മേനക ഗാന്ധി അഭിപ്രായപ്പെട്ടു.

കൊച്ചിയില്‍ സിനിമാതാരം ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.

Top