മന്‍ഹമോഹന്‍ സിങിന്റെ ഉപദേശം പ്രധാനമന്ത്രി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു:രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍ഹമോഹന്‍ സിങ് നല്‍കിയ ഉപദേശം ഇന്ത്യയുടെ പുരോഗതിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹുമാനത്തോടെ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയിലുണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന, സര്‍വകക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ചും ഉപദേശിച്ചുമുള്ള മന്‍മോഹന്‍സിങിന്റെ പ്രതികരണം ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധിയുടെ ആവശ്യം.

‘പ്രധാനപ്പെട്ട ഉപദേശമാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ പുരോഗതിക്കായി പ്രധാനമന്ത്രി ഈ ഉപദേശം ബഹുമാനത്തോടെ സ്വീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

പ്രധാനമന്ത്രി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ചൈനക്ക് അവരുടെ ഭാഗം ന്യായീകരിക്കാന്‍ അവസരം നല്‍കുന്ന പ്രസ്താവനകള്‍ നടത്തരുതെന്നും മന്‍മോഹന്‍ സിങ് പറയുകയുണ്ടായി

രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എപ്പോഴും രാജ്യതാല്പര്യം മുന്നില്‍വേണം. അതിര്‍ത്തിയിലെ പ്രശ്നത്തെ രാജ്യം ഒറ്റക്കെട്ടായി നേരിടണം. ഇത് സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പുറത്തുവിടരുത്. ഉറച്ച തീരുമാനങ്ങളും നയതന്ത്രവുമാണ് ഇപ്പോള്‍ വേണ്ടത്. കള്ളപ്രചാരണം നയതന്ത്രത്തിന് പകരമാവില്ലെന്നും മന്‍മോഹന്‍ സിംഗ് പ്രസ്താവനയില്‍ കുറിച്ചിരുന്നു.

Top