ഈന്തപ്പഴ ഇറക്കുമതി; കസ്റ്റംസിന് നോട്ടീസ് നല്‍കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഈന്തപ്പഴം ഇറക്കുമതിയില്‍ സംസ്ഥാന സര്‍ക്കാര്‍ കസ്റ്റംസിനോട് വിവരങ്ങള്‍ ആവശ്യപ്പെട്ടു. ഈന്തപ്പഴം ഇറക്കുമതിയില്‍ ഡ്യൂട്ടി അടക്കാന്‍ ആര്‍ക്കാണ് ബാധ്യത, എത്ര പേര്‍ക്ക് ഇതുവരെ സമന്‍സ് അയച്ചു തുടങ്ങിയ വിവരങ്ങളാണ് സര്‍ക്കാര്‍ കസ്റ്റംസിനോട് ആരാഞ്ഞത്. വിവരാവകാശ നിയമപ്രകാരം ആണ് കസ്റ്റംസിന് നോട്ടീസ് നല്‍കിയിട്ടുള്ളത്. പ്രോട്ടോകോള്‍ ഓഫീസര്‍ ആണ് വിവരങ്ങള്‍ ആവശ്യപ്പെട്ടത്.

യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള ഈന്തപ്പഴ ഇറക്കുമതിയില്‍ ചട്ടലംഘനം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ആരുടെ വീഴ്ചയാണെന്ന സുപ്രധാനമായ ചോദ്യത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരം തേടുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കേന്ദ്ര ഏജന്‍സിയോട് വിവരങ്ങള്‍ ചോദിക്കുന്നത് അസാധാരണമായ നടപടിയാണ് .

 

Top