ബിജെപി പറയുന്ന ‘നല്ല കാര്യങ്ങള്‍’ നടപ്പാക്കാന്‍ 5 വര്‍ഷം കൂടി; ഡല്‍ഹി പിടിക്കാന്‍ കെജ്രിവാള്‍

ന്റെ സര്‍ക്കാരിന് എതിരെ വിമര്‍ശനങ്ങളുമായി ബിജെപി പുറത്തുവിട്ട ‘കുറ്റപത്രം’ വിശദമായി പഠിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. എതിരാളികള്‍ പങ്കുവെച്ച നല്ല നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് നടപ്പാക്കുമെന്നും, അതിന് അടുത്ത 5 വര്‍ഷം കൂടി തന്റെ സര്‍ക്കാരിന് ജനങ്ങള്‍ സമ്മാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി ആം ആദ്മി സര്‍ക്കാരിന്റെ പരാജയങ്ങള്‍ ഉയര്‍ത്തിക്കാണിച്ചാണ് ഡല്‍ഹി ബിജെപി കുറ്റപത്രം പുറത്തിറക്കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ആം ആദ്മി സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വഴിതെറ്റിച്ചാണ് ഭരണം നടത്തിയതെന്നും, 2015 നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്നും ബിജെപി കുറ്റപത്രം ആരോപിക്കുന്നു.

ആരോപണങ്ങള്‍ക്ക് മറുപടി പറയവെ വിമര്‍ശനങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി വ്യക്തമാക്കി. എന്നുമാത്രമല്ല ബിജെപി പറയുന്ന നല്ല കാര്യങ്ങള്‍ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ബിജെപിയുടെ കുറ്റപത്രം ഞങ്ങള്‍ വിശദമായി പഠിക്കും. അതില്‍ പറഞ്ഞിട്ടുള്ള നല്ല നിര്‍ദ്ദേശങ്ങള്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കും. ഞങ്ങളുടെ പ്രവര്‍ത്തനം എല്ലാവരും വിലയിരുത്തണം, കുറവുകള്‍ ചൂണ്ടിക്കാണിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കണം, എന്നാല്‍ മാത്രമാണ് കൂടുതല്‍ നല്ല പ്രവര്‍ത്തനം സാധ്യമാകൂ’, അദ്ദേഹം പറഞ്ഞു.

അടുത്ത വര്‍ഷം ആദ്യമാണ് ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എഴുപതില്‍ 67 സീറ്റുകള്‍ നേടിയാണ് ആം ആദ്മി വിജയിച്ചത്. ഇക്കുറിയും വിജയം ആവര്‍ത്തിക്കാനായി പ്രചരണ പരിപാടികള്‍ അവര്‍ മുന്‍കൂറായി ആരംഭിച്ചിരുന്നു.

Top