പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച ആൾമാറാട്ടക്കാരൻ പിടിയിൽ

തിരുവനന്തപുരം: കരുനാഗപ്പള്ളി ഇടക്കുളങ്ങരയിലെ പ്രസിദ്ധമായ നമ്പൂതിരി കുടുംബത്തിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കി ക്ഷേത്ര പൂജാരിയായി ആൾമാറാട്ടം നടത്തി ജീവിച്ച യുവാവ് പോസ്കോ കേസിൽ പിടിയിൽ. കൊല്ലം, ആലപ്പാട് ചെറിയഴിക്കൽ കക്കാത്തുരുത്ത് ഷാൻ നിവാസിൽ ഷാൻ ആണ് കിളിമാനൂർ പൊലീസിന്റെ പിടിയിലായത്.

അമ്മയുടെ അറിവോടെയാണ് ഇയാൾ പതിനൊന്ന് വയസുള്ള കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു. കിളിമാനൂരിലെ ഒരു ക്ഷേത്രത്തിൽ ശ്യാം എന്ന വ്യാജപേരിൽ പൂജാരിയായി കഴിയുമ്പോഴായിരുന്നു ഇയാൾ കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയത് എന്ന് പൊലീസ് പറഞ്ഞു.

Top