സൗദിയില്‍ പ്രതിരോധ കുത്തിവെയ്പ്പ് മൂന്ന് കോടി ഡോസ് കവിഞ്ഞു

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡിനെതിരായ പ്രതിരോധ കുത്തിവെയ്പ്പ് മൂന്ന് കോടി ഡോസ് കവിഞ്ഞതായി സൗദി ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്നത്തോടെ 30,001,441 ഡോസ് കുത്തിവെയ്പ്പാണ് രാജ്യത്താകെ നടന്നത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 796 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 557 പേരാണ് രോഗമുക്തി നേടിയത്.

രാജ്യവ്യാപകമായി 11 മരണങ്ങള്‍ ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യമാകെ ഇന്ന് 87,868 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,34,312 ആയി. ഇതില്‍ 5,15,539 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,345 ആണ്.

ചികിത്സയിലുള്ളവരുടെ എണ്ണം 10,428 ആയി കുറഞ്ഞു. ഇതില്‍ 1,393 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.5 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.

Top