കുടിയേറ്റത്തിനെതിരേയുള്ള പ്രതിഷേധം : ഭീഷണി മുഴക്കിയ യുവതി പൊലീസ് കസ്റ്റഡിയില്‍

ന്യൂയോര്‍ക്ക്: കുടിയേറ്റത്തിനെതിരേയുള്ള ഡൊണാള്‍ഡ് ട്രംപിന്റെ സീറോ ടോളറന്‍സ് നയത്തില്‍ പ്രതിഷേധിച്ച് യുവതി സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ മുകളില്‍ നിന്ന് ചാടുമെന്ന് ഭീഷണി മുഴക്കി. കോംഗോയില്‍ നിന്ന് കുടിയേറിയ തെരേസെ ഒകൗമൗ (44) ആണ് പ്രതിമയുടെ കാലിന്റെ ഭാഗത്ത് നിലയുറപ്പിച്ച് ഭീഷണി മുഴക്കിയത്.

ഇവര്‍ റൈസ് ആന്‍ഡ് റെസിസ്റ്റ് എന്ന സംഘടനയില്‍ അംഗമാണെന്നാണ് കരുതുന്നത്. ഇവരെ മൂന്നു മണിക്കൂറിനുശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുനയിപ്പിച്ച് താഴെയിറക്കി കസ്റ്റഡിയിലെടുത്തു. എന്നാല്‍ യുവതിയുടെ ഈ പ്രതിഷേധം സംഘടനയുടെ അറിവോടെയല്ലെന്ന് റൈസ് ആന്‍ഡ് റെസിസ്റ്റിന്റെ നേതാവ് മാര്‍ട്ടിന്‍ ജോസഫ് ക്വിന്‍ വ്യക്തമാക്കി.

immigratiom

കഴിഞ്ഞ ദിവസം ട്രംപിന്റെ കുടിയേറ്റ നയത്തിനെതിരേ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ മുന്നില്‍ റൈസ് ആന്‍ഡ് റെസിസ്റ്റിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. പ്രവര്‍ത്തകര്‍ പ്രതിമയുടെ കവാടത്തില്‍ ബാനര്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു. ലോകമെമ്പാടും ട്രംപിനെതിരെ സിറോ ടോളറന്‍സ് നയത്തിനെതിരെ പ്രതിഷേധമിരമ്പുകയാണ്.

Top