കുടിയേറ്റ വിരുദ്ധ നയം: കുട്ടികളെ കേസ് തീരുംവരെ തടവിലാക്കുമെന്ന് യുഎസ്

വാഷിംങ്ടണ്‍: നിയമവിരുദ്ധമായി അതിര്‍ത്തി കടന്നെത്തുന്ന കുട്ടികളെയും മാതാപിതാക്കളെയും കേസ് തീര്‍പ്പാകുംവരെ ഒരുമിച്ചു തടവിലാക്കേണ്ടി വരുമെന്നു യുഎസ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇങ്ങനെ വരുന്ന കുട്ടികളെ 20 ദിവസത്തിനു ശേഷം വിട്ടയയ്ക്കുകയാണു പതിവ്. എന്നാല്‍ കുട്ടികളെ മാതാപിതാക്കളില്‍ നിന്നു വേര്‍പിരിക്കരുതെന്ന ഫെഡറല്‍ കോടതിയുടെ ഉത്തരവ് കുട്ടികളെ മാത്രം വിട്ടയയ്ക്കുന്നതിനു തടസ്സമാണെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

immigration

ഫ്‌ലോറസ് കരാര്‍ എന്നറിയപ്പെടുന്ന 1997ലെ സാന്‍ ഡീഗോ കോടതി വിധിയനുസരിച്ചാണു കുട്ടികളെ 20 ദിവസം കഴിഞ്ഞു വിട്ടയച്ചിരുന്നത്. എന്നാല്‍ പുതിയ വിധിയുടെ വ്യാഖ്യാനപ്രകാരം കുട്ടികളെ മാത്രമായി മോചിപ്പിക്കാനാവില്ലെന്നാണു സര്‍ക്കാരിന്റെ വാദം. കേസ് തീരാന്‍ പലപ്പോഴും മാസങ്ങളോ വര്‍ഷങ്ങളോ വേണ്ടിവന്നേക്കാനുള്ള സാധ്യതയുണ്ട്. നിയമവിരുദ്ധമായി അതിര്‍ത്തി കടന്നെത്തുന്നവരോടു ദാക്ഷിണ്യം വേണ്ടെന്ന പ്രസിഡന്റ് ട്രംപിന്റെ നയം മേയില്‍ പ്രാബല്യത്തില്‍ വന്നതോടെ രണ്ടായിരത്തിലേറെ കുട്ടികളെ മാതാപിതാക്കളില്‍ നിന്നു മാറ്റിയിരുന്നു.

trumph-1

വന്‍ പ്രതിഷേധത്തിനിടെ പുതിയ നയം പ്രസിഡന്റ് എക്‌സ്‌ക്യുട്ടീവ് ഉത്തരവിലൂടെ തിരുത്തി. ഇതേസമയം, ട്രംപിന്റെ പുതിയ കുടിയേറ്റ നിയമത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനു തയ്യാറെടുക്കുകയാണ് മനുഷ്യാവകാശ സംഘടനകള്‍ .

Top