മികച്ച കളിക്കാരനാണ്, പക്ഷേ റൊണാള്‍ഡോയെ പോലെ കളത്തില്‍ മെസി ഒരു ലീഡറല്ല; പെറ്റിറ്റ്

messi ronaldo

ളിക്കളത്തിലെ മെസിയെയും റൊണാള്‍ഡോയും താരതമ്യം ചെയ്ത് ഫ്രഞ്ച് ലോകകപ്പ് ഫുട്‌ബോള്‍ ജേതാവ് ഇമ്മാനുവല്‍ പെറ്റിറ്റ്. മെസി ഒരു ലീഡറല്ലെന്നും എന്നാല്‍ റൊണാള്‍ഡോ ഒരു മികച്ച ലീഡര്‍ ആണെന്നും പെറ്റിറ്റ് പറഞ്ഞു.

‘മെസ്സി ലോകത്തിലെ മികച്ച കളിക്കാരന്‍ ആണ്, പക്ഷെ റൊണാള്‍ഡോയെ പോലെ കളത്തില്‍ മെസ്സി ഒരു ലീഡര്‍ അല്ല, പെറ്റിറ്റ് പറഞ്ഞു. ബാഴ്‌സലോണക്ക് വേണ്ടി കളിക്കുമ്പോള്‍ കാര്യങ്ങള്‍ നേര്‍വഴിക്ക് പോവുമ്പോള്‍ മെസ്സി മികച്ച പ്രകടനം പുറത്തെടുക്കാറുണ്ട്. അതേസമയം കാര്യങ്ങള്‍ അനുകൂലമല്ലാത്ത സാഹചര്യങ്ങളില്‍ മെസിയെ കളത്തില്‍ കാണാറില്ലെന്നും പെറ്റിറ്റ് അഭിപ്രായപ്പെട്ടു. അര്‍ജന്റീന ടീമിന് ആത്മവിശ്വാസവും കളിക്കാര്‍ തമ്മില്‍ പരസ്പര വിശ്വാസവും ഇല്ലെന്നും പെറ്റിറ്റ് പറഞ്ഞു’.

അര്‍ജന്റീനന്‍ കോച്ച് സാംപോളിയുടെ ഭാഗത്ത് ഒരുപാട് തെറ്റുകള്‍ വന്നിട്ടുണ്ട്. ടീമിനെ തെരഞ്ഞെടുക്കുന്നതിലും സബ്സ്റ്റിറ്റിയൂഷന്‍ നടത്തുന്നതിലും അദ്ദേഹം പിഴവുകള്‍ വരുത്തി. അര്‍ജന്റീനയുടെ പ്രതിരോധം വളരെ മോശമാണെന്നും അതിനാല്‍ ടീം ലോകകപ്പ് നേടാന്‍ ഒരു സാധ്യതയും കല്‍പ്പിക്കുന്നില്ലെന്നും പെറ്റിറ്റ് പറഞ്ഞു.

Top