റാഫേല്‍ ഇടപാട്; കരാര്‍ ഒപ്പിടുമ്പോള്‍ താന്‍ അധികാരത്തില്‍ ഇല്ലായിരുന്നെന്ന് ഫ്രഞ്ച് പ്രസിഡന്റ്

french-president

യുണൈറ്റഡ് നേഷന്‍സ്: റാഫേല്‍ ഇടപാടില്‍ കരാര്‍ ഒപ്പിടുമ്പോള്‍ താന്‍ അധികാരത്തില്‍ ഉണ്ടായിരുന്നില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.

റാഫേല്‍ ഇടപാടില്‍ സംഭവിച്ചത് രണ്ട് സര്‍ക്കാരുകള്‍ തമ്മിലുള്ള ചര്‍ച്ചയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ഇടപാടില്‍ ഉള്‍പ്പെടുത്തുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ ഫ്രഞ്ച് സര്‍ക്കാരിനോടോ വിമാനക്കമ്പനിയായ ദസ്സോയോടോ ആവശ്യപ്പെട്ടിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം പ്രതികരണം നടത്തിയത്.

ഇത്തരം കാര്യങ്ങളില്‍ ഫ്രാന്‍സിന് കൃത്യമായ നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ സൈനികപ്രതിരോധ മേഖലകളിലുള്ള പദ്ധതികളുടെ ഭാഗമായിരുന്നു കരാറെന്നും മാക്രോണ്‍ വ്യക്തമാക്കി.

Top