ഇ​മ്മാ​നു​വ​ൽ മാ​ക്രോണ്‍ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു

പാ​രി​സ്: ഇ​മ്മാ​നു​വ​ൽ മാ​ക്രോണ്‍ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 65.1 ശ​ത​മാ​നം വോ​ട്ടു നേ​ടി​യാ​ണ് മാ​ക്രോ​ണ്‍ പ്ര​സി​ഡ​ന്‍റ് പ​ദ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഫ്രാ​ൻ​സി​ന്‍റെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പ്ര​സി​ഡ​ന്‍റാ​ണ് മു​പ്പ​ത്തൊ​ന്പ​തു​കാ​ര​നാ​യ മാ​ക്രോ​ണ്‍.

ഇ​മ്മാ​നു​വ​ൽ മാക്രോൺ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥിയായിരുന്നു. തീ​വ്ര​വ​ല​തു​പ​ക്ഷ നി​ല​പാ​ടു​ള്ള നാ​ഷ​ണ​ൽ ഫ്ര​ണ്ടി​ന്‍റെ മ​രി​ൻ ലെ ​പെ​ന്ന് ആയിരുന്നു എതിരാളി. ഇവർ ത​മ്മി​ലാ​യി​രു​ന്നു പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തി​നാ​യിട്ടുള്ള മത്സരം. അ​ഭി​പ്രാ​യ സ​ർ​വേ​ക​ൾ ഫ്രാ​ൻ​സ്വ ഒ​ളാ​ന്ദ് മ​ന്ത്രി​സ​ഭ​യി​ലെ ധ​ന​കാ​ര്യ മ​ന്ത്രി​കൂ​ടി​യാ​യി​രു​ന്ന ഇ​മ്മാ​നു​വേ​ൽ മ​ക്രോ​ണി​നാ​ണു വി​ജ​യം പ്ര​വ​ചി​ച്ച​ത്.

അ​വ​സാ​ന​ഘ​ട്ട വോ​ട്ടെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള ടെ​ലി​വി​ഷ​ൻ സം​വാ​ദ​ത്തി​ലും മാ​ക്രോ​ണി​നാ​യി​രു​ന്നു മു​ൻ​തൂ​ക്കം. 63 ശ​ത​മാ​നം പ്രേ​ക്ഷ​ക​രും മാ​ക്രോ​ണി​ന് അ​നു​കൂ​ല​മാ​യാ​ണു പ്ര​തി​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​സം 23 നാ​യി​രു​ന്നു ആ​ദ്യ ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ്. ഈ ​ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ വോ​ട്ട് നേ​ടി​യ ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണും(24.01 ശ​ത​മാ​നം) മ​രി​ൻ ലെ ​പെ​ന്നും(21.30 ശ​ത​മാ​നം) അ​വ​സാ​ന​ഘ​ട്ട പോ​രാ​ട്ട​ത്തി​ന് അ​ർ​ഹ​ത നേ​ടു​ക​യാ​യി​രു​ന്നു. റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ ഫ്രാ​ൻ​സ്വ ഫി​ല്ല​ണ്‍(20.1), തീ​വ്ര ഇ​ട​തു​പ​ക്ഷ വി​ഭാ​ഗ​മാ​യ ലാ ​ഫ്രാ​ൻ​സ് ഇ​ൻ​സൂ​മി​സി​ന്‍റെ ഴാ​ങ് ലൂ​ക് മെ​ലെ​ൻ​ഷ​ൻ(19.58), സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി​യു​ടെ ബെ​നോ​യ്റ്റ് ഹാ​മ​ൻ(6.36) എ​ന്നി​വ​രാ​ണ് മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്.

ഫ്രാ​ൻ​സി​ന്‍റെ​യും യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ​യും ഭാ​വി നി​ശ്ച​യി​ക്കു​ന്ന​തി​ൽ ഫ്ര​ഞ്ച് ജ​ന​വി​ധി​ക്ക് നി​ർ​ണാ​യ​ക​മാ​യ സ്ഥാ​ന​മാ​ണു​ള്ള​ത്. ഭീ​ക​രാ​ക്ര​മ​ണ​ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ന​ത്ത സു​ര​ക്ഷ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

അ​ര​ല​ക്ഷ​ത്തി​ലേ​റെ പോ​ലീ​സു​കാ​രും പ​തി​നാ​യി​ര​ത്തോ​ളം ഭീ​ക​ര​വി​രു​ദ്ധ സേ​നാം​ഗ​ങ്ങ​ളും സൈ​നി​ക​രും തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സു​ര​ക്ഷാ ചു​മ​ത​ല വ​ഹി​ച്ചു.

Top