വിവാദത്തോടെ തുടക്കം; നയന്‍താരയുടെ ഇമൈക്ക നൊടികളുടെ ആദ്യ ഷോ നടന്നില്ല

നുരാഗ് കശ്യപും നയന്‍താരയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഇമൈക്ക നൊടികള്‍ ഇന്നാണ് തിയറ്ററുകളില്‍ എത്തിയത്. എന്നാല്‍ ചിത്രത്തിന്റെ ആദ്യ ഷോ തമിഴ്‌നാട്ടിലെ ചില തിയറ്ററുകളില്‍ നടന്നില്ല. സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലമാണ് പ്രദര്‍ശനം നിര്‍ത്തിവെച്ചത് എന്നാണ് അറിയുന്നത്.

ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശവുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ ഉണ്ടായിരുന്നെന്നും അതിനാലാണ് പ്രദര്‍ശനം മാറ്റിവെച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഷോ ക്യാന്‍സല്‍ ചെയ്തതോടെ ടിക്കറ്റെടുത്ത പ്രേക്ഷകര്‍ക്ക് തിയറ്റര്‍ അധികൃതര്‍ പണം തിരികെ നല്‍കി.

വിജയ് സേതുപതി നയന്‍താരയുടെ ഭര്‍ത്താവിന്റെ വേഷത്തിലാണ് എത്തുന്നത്. ഹിപ്പോപ്പ് തമിഴ് ആദിയാണ് സംഗീതം നിര്‍വഹിക്കുന്നത്. കാമോ ഫിലിംസ് മീഡിയയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയായ ഇമൈക്ക നൊടികള്‍ സംവിധാനം ചെയ്തിരിക്കുന്നത് അജയ് ഘ്‌നാനമുത്തുവാണ്.

Top