ഇന്ത്യയുടെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്ക് ഐഎംഎഫിന്റെ പിന്തുണ

vegitables

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്ക് പിന്തുണയുമായി ഐഎംഎഫ്. നിയമങ്ങള്‍ കാര്‍ഷിക മേഖലയിലെ പരിഷ്‌കാരങ്ങള്‍ക്കായി സുപ്രധാനമായ ചുവടുവെപ്പ് നടത്താന്‍ സാധിക്കുമെന്ന് ഐ.എം.എഫ് അഭിപ്രായപ്പെട്ടു. എന്നാല്‍, പുതിയ സംവിധാനത്തിലേക്ക് മാറുമ്പോള്‍ ആ മാറ്റം പ്രതികൂലമായി ബാധിക്കാന്‍ പോകുന്ന ആളുകള്‍ക്ക് വേണ്ടത്ര സംരക്ഷണം നല്‍കണമെന്നും ഐ.എം.എഫ് പറഞ്ഞു.

കര്‍ഷകര്‍ക്ക് വില്‍പ്പനക്കാരുമായി നേരിട്ട് കരാറുണ്ടാക്കാനും ഇടനിലക്കാരുടെ പങ്ക് കുറച്ചുകൊണ്ട് മിച്ചത്തിന്റെ വലിയൊരു പങ്ക് നിലനിര്‍ത്താനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും ഗ്രാമീണ വളര്‍ച്ചയെ സഹായിക്കാനും ഈ നടപടികള്‍ സഹായിക്കുമെന്നാണ് ഐ.എം.എഫ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ജെറി റൈസ് വാഷിംഗ്ടണില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

Top