ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിൽ അഭിനന്ദനവുമായി ഐഎംഎഫ് മേധാവി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച്‌ ഐഎംഎഫ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിവ. കൊറോണ മഹാമാരിക്കിടെ ഇന്ത്യനടത്തിയ സാമ്പത്തിക വീണ്ടെടുപ്പിനാണ് ക്രിസ്റ്റലീന പ്രധാനമന്ത്രിയെ പ്രശംസിച്ചത്. ട്വിറ്ററിലൂടെയാണ് അവർ പ്രശംസ അറിയിച്ചത്.

മഹാമാരിയിൽ നിന്നു കൊണ്ടുള്ള ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുപ്പിനും ഡിജിറ്റലൈസേഷന്റെ വിജയത്തിനും അഭിനന്ദനങ്ങൾ എന്ന് ട്വിറ്ററിൽ ക്രിസ്റ്റലീന കുറിച്ചു. ഒപ്പം ഇന്ത്യയുടെ മാക്രോ ഇക്കണോമിക്, സാമ്പത്തിക സ്ഥിരത ഉറപ്പാക്കൽ തുടങ്ങിയ കാര്യങ്ങൾക്ക് പൂർണ പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു. വലിയ ഒരു സംവിധാനത്തെ മുന്നോട്ട് കൊണ്ട് പോകുന്നതിനും ഐഎംഎഫിന്റെ പരിഷ്‌കാരങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഇന്ത്യയുടെ ശക്തമായ നേതൃത്വവും ഉണ്ടാവുമെന്ന് ജോർജീയ പ്രതീക്ഷിക്കുന്നതായി അവർ വ്യക്തമാക്കി.

ഇതിന് പുറമെ ക്രിസ്റ്റലീന കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ വരാനിരിക്കുന്ന ജി 20 യുടെ അദ്ധ്യക്ഷനെ പറ്റിയും ഐഎംഎഫിന്റെ പിന്തുണയും കൂടികാഴ്ചയിൽ ഇരുവരും ചർച്ച ചെയ്തു.

ഇതിന് പുറമെ ആഗോള സമ്പദ് വ്യവസ്ഥയുടെ പ്രധാന ദോഷങ്ങളെക്കുറിച്ചും സാമ്പത്തിക സാഹചര്യങ്ങളെ കുറിച്ചും അതിർത്തി കടന്നുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള ഇരുകൂട്ടരുടെയും ആശങ്കകൾ പങ്കിട്ടു. ഭക്ഷ്യ-ഊർജ്ജ വിലകളിലെ വർദ്ധനയും അന്താരാഷ്‌ട്ര കടവുമാണ് ഇതിന് കാരണമെന്നും അവർ കൂട്ടിച്ചേർത്തു.

Top