IMF demands EU debt relief for Greece before new bailout

വാഷിംഗ്ടണ്‍: അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐഎംഎഫ്) മേധാവിയായ ക്രിസ്റ്റീന്‍ ലഗാര്‍ഡിനു പകരക്കാരനെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു. ലഗാര്‍ഡിന്റെ കാലാവധി ജൂലൈയില്‍ അവസാനിക്കാനിരിക്കെയാണ് പുതിയ ഐഎംഎഫ് മേധാവിക്കായുള്ള തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നടക്കുന്നത്.

ജനുവരി 21 മുതല്‍ ഫെബ്രുവരി 20 വരെയാണ് നോമിനേഷനുകള്‍ സമര്‍പ്പിക്കാനുള്ള അവസരം. 24 അംഗ എക്‌സ്‌ക്യൂട്ടീവ് കമ്മിറ്റി അതില്‍ മൂന്ന് സ്ഥാനാര്‍ത്ഥികളെ കണ്ടെത്തും. മാര്‍ച്ച് മൂന്നോടെ പുതിയ ഐഎംഎഫ് മേധാവിയെ തെരഞ്ഞെടുക്കും. ജൂലൈ അഞ്ചിനായിരിക്കും പുതിയ മേധാവി സ്ഥാനമേറ്റെടുക്കുക.

ഐഎംഎഫിന്റെ തലപ്പത്ത് വന്ന ഏക വനിതയായിരുന്നു ക്രിസ്റ്റീന്‍ ലഗാര്‍ഡ്. ഫ്രഞ്ച് ധനകാര്യമന്ത്രിയായിരുന്ന ലഗാര്‍ഡ് 2011ലാണ് ഐഎംഎഫ് മാനേജിംഗ് ഡയറക്ടറായി സ്ഥാനമേറ്റെടുത്തത്.

Top