ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റായി മലയാളിയായ ഗീത ഗോപിനാഥിനെ നിയമിച്ചു

ന്യൂഡല്‍ഹി: അന്താരാഷ്ട്ര നാണയനിധി മുഖ്യ സാമ്പത്തിക വിദഗ്ധയായി മലയാളിയായ പ്രശസ്ത സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥിനെ നിയമിച്ചു. നിലവിലെ ചീഫ് ഇക്കണോമിസ്റ്റ് മൗറി ഒബ്സ്റ്റ്‌ഫെല്‍ഡ് ഡിസംബറില്‍ വിരമിക്കുന്നതിനെ തുടര്‍ന്നാണ് നിയമനം.

ഇന്ത്യയില്‍ നിന്ന് ഈ പദവിയിലെത്തുന്ന രണ്ടാമത്തെയാളാണ് ഹാര്‍വാഡ് സര്‍വകലാശാലയില്‍ ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ആന്‍ഡ് ഇക്കണോമിക്‌സ് വിഭാഗത്തില്‍ പ്രൊഫസറായ ഗീത ഗോപിനാഥ്. റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനാണ് ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റായ ആദ്യ ഇന്ത്യക്കാരന്‍.

ചീഫ് ഇക്കണോമിസ്റ്റായി നിയമിതയായ ഗീതയെ ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റീന്‍ ലഗാര്‍ദെ അഭിനന്ദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തികകാര്യ ഉപദേഷ്ടാവ് കൂടിയാണ് ഗീത.

Top