IMF Approves Second Term for Lagarde

വാഷിംങ്ടണ്‍: അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) മാനേജിംഗ് ഡയറക്ടറായി ക്രിസ്റ്റീന്‍ ലഗാര്‍ഡെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഐഎംഎഫിന്റെ ആദ്യ വനിതാ മേധാവിയായ ക്രിസ്റ്റീനിന്രെ തുടര്‍ച്ചയായ രണ്ടാമൂഴമാണ്.

ഐകകണ്‌ഠേനയാണ് അവര്‍ തിരഞ്ഞെടുക്കപ്പെട്ടതെന്ന് സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അറിയിച്ചു. ജൂലൈ അഞ്ചിനാണ് രണ്ടാമൂഴത്തിന്റെ കാലാവധി ആരംഭിക്കുന്നത്. അഞ്ചു വര്‍ഷത്തേക്കാണ് നിയമനം. ഐഎംഎഫിന്റെ 11ാമത് മാനേജിംഗ് ഡയറക്ടറായി 2011ലാണ് ഫ്രഞ്ചുകാരി ക്രിസ്റ്റീന്‍ ചുമതലയേറ്റത്.

Top