ചക്രവാതചുഴി; വരുന്ന അഞ്ച് ദിവസം കേരളത്തിൽ മഴക്കും മിന്നലിനും സാധ്യത

തിരുവനന്തപുരം: ബം​ഗാൾ ഉൾക്കടലിലെ ന്യൂനമർദ സാധ്യത‌യും ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയും കണക്കിലെടുത്ത് കേരളത്തിൽ വരുന്ന അഞ്ച് ദിവസം ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. തെക്കേഇന്ത്യയ്ക്കു മുകളിലെ ന്യൂനമർദ പാത്തി, കിഴക്ക്- പടിഞ്ഞാറൻ കാറ്റുകളുടെ സംയോജനം എന്നിവയുടെ സ്വാധീനവും മഴക്ക് കാരണമാകും. ചൊവ്വാഴ്ച കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ചൊവ്വാഴ്ച ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യതയും തെക്കൻ ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത‌യുമുണ്ട്. മേയ് ആറോടെ ഇത് ന്യൂനമർദമാകാനും തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Top