ഇമാര്‍ മാള്‍സിന്റെ ലാഭം 300 മില്യണ്‍ ഡോളറായി ഉയര്‍ന്നു;എട്ട് ശതമാനത്തിന്റെ വര്‍ധനവ്‌

ദുബായ്: 2018ലെ ആദ്യ പകുതിയില്‍ ഇമാര്‍ മാള്‍സിന്റെ ലാഭം 300 മില്യണ്‍ ഡോളറായി ഉയര്‍ന്നു. മുന്‍വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് ലാഭത്തിലുണ്ടായിരിക്കുന്നത് എട്ട് ശതമാനത്തിന്റെ വര്‍ധനവാണ്. 2018ലെ ആദ്യ ആറ് മാസത്തില്‍ കമ്പനിയുടെ വരുമാനം 573 മില്യണ്‍ ഡോളറാണെന്ന് കണക്കുകള്‍ പറയുന്നു. 2017ലെ ആദ്യ പകുതിയെ അപേക്ഷിച്ച് വരുമാനത്തില്‍ ഉണ്ടായത് 29 ശതമാനത്തിന്റെ വര്‍ധനയാണ്.

മുന്‍വര്‍ഷം 442 മില്യണ്‍ ഡോളറായിരുന്നു വരുമാനം. ഈ വര്‍ഷം രണ്ടാംപാദത്തില്‍ 151 മില്യണ്‍ ഡോളറിന്റെ അറ്റാദായമാണ് ഇമാര്‍ മാള്‍സ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 15 ശതമാനമാണ് വര്‍ധന. 131 മില്യണ്‍ ഡോളറായിരുന്നു കഴിഞ്ഞവര്‍ഷം ആദ്യ പകുതിയില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. ഈ വര്‍ഷം രണ്ടാം പാദത്തിലെ വരുമാനം 290 മില്യണ്‍ ഡോളറാണ്. 2017ലെ രണ്ടാം പാദ വരുമാന ഫലങ്ങളെ അപേക്ഷിച്ച് 35 ശതമാനം വര്‍ധനയാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്.

Top